പാറ്റ്ന: ബിഹാറിൽ 110 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരിയെ അദ്ഭുതകരമായി രക്ഷപെടുത്തി. ബിഹാറിലെ മുൻഗർ ജില്ലയിൽ മുർഗിയചോക്കിലായിരുന്നു സംഭവം. സന്നോ എന്ന മൂന്നുവയസുകാരിയാണ് അപകടത്തിൽപെട്ടത്.[www.malabarflash.com]
അമ്മയുടെ വീട്ടിലെത്തിയ സന്നോ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ കുഴൽക്കിണറിൽ പതിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടി കുഴൽക്കിണറിൽ അകപ്പെട്ടത്. വീഴ്ചയിൽ 45 താഴ്ചയിൽ കുട്ടി തങ്ങിനിന്നതാണ് രക്ഷപെടാൻ കാരണമായത്.
രക്ഷാപ്രവർത്തകർ ചെറിയ കുഴൽ ഉപയോഗിച്ച് കുട്ടിക്ക് ഓക്സിജൻ നൽകിയിരുന്നു. കൂടുതൽ താഴേക്ക് വീഴാതിരിക്കാൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കകുട്ടിയെ താങ്ങിനിർത്തുകയും ചെയ്തു. ഒന്നര ദിവസത്തെ പരിശ്രമത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്.

No comments:
Post a Comment