കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന ഹരിതോത്സവത്തിന്റെ ചുവട് പിടിച്ച് ഹൊസ്ദുര്‍ഗ് ഉപജില്ലയില്‍ പരിസ്ഥിതി പാഠശാല സംഘടിപ്പിച്ചു.[www.malabarflash.com]
മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ നടന്ന പരിപാടി സീക്ക് ഡയരക്ടര്‍ ടി.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ,ആനന്ദ് പേക്കടം, സണ്ണി.കെ.മാടായി പ്രസംഗിച്ചു.
കുട്ടികളില്‍ ജൈവ ചിന്തയും പ്രകൃതി സ്‌നേഹവും വളര്‍ത്താന്‍ ഉതകുന്ന പത്തിന പരിപാടികള്‍ക്ക് ശില്പശാല രൂപം നല്‍കി. ജൈവവൈവിധ്യ പാര്‍ക്ക്, ശലഭോദ്യാനം, ഹരിതവല്‍കരണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണം, മിതവ്യയ ശീലം, പ്രകൃതി പഠനയാത്രകള്‍, പ്രകൃതി സഹവാസം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യയന വര്‍ഷാവസാനം മികച്ച ഹരിതവിദ്യാലയത്തെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹരിത പട്ടവും നല്‍കും.
ജില്ലാതലത്തില്‍ വിദഗ്ധ സമിതിയാണ് മികച്ച വിദ്യാലയത്തെയും വിദ്യാര്‍ഥിയെയും തെരെഞ്ഞെടുക്കുക.
No comments:
Post a Comment