ബെംഗളൂരു: മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്ന് ബെംഗളൂരുവിലെ ഒരു സംഭവം തെളിയിച്ചിരിക്കുകയാണ്. ഒരു പെണ്ണിന്റെ പേരില്‍ രണ്ടുപേര്‍ തല്ലുകൂടിയപ്പോള്‍, ഈ തക്കത്തിന് യുവതി മൂന്നാമനൊപ്പം പോകുകയും ചെയ്തു.[www.malabarflash.com]
ബെംഗളൂരു-നെലമംഗല ഹൈവേയിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഒരു യുവതിയുടെ പേരില്‍ വാക്കേറ്റത്തില്‍ തുടങ്ങിയ കലഹം കൈയേറ്റത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. ഒടുവില്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ശശികല എന്ന യുവതിയുടെ പേരിലായിരുന്ന തര്‍ക്കം. ഇവര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചികാബിദാരുകല്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാള്‍ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്.
എന്നാല്‍, അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാര്‍മെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാള്‍ ഇവരെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.
ശനിയാഴ്ച ശശികലയും സിദ്ധാരാജുവും ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം മൂര്‍ത്തി അതുവഴി വരികയും ഇവരെ കാണുകയും ചെയ്തു. തുടര്‍ന്ന് മൂര്‍ത്തി ശശികലയെ ചോദ്യം ചെയ്യുകയും സിദ്ധാരാജുവിനെ അസഭ്യം പറയുകയുമായിരുന്നു. ഇതാണ് കൈയേറ്റത്തില്‍ കലാശിച്ചത്.
പിന്നീട്, പോലീസ് എത്തി മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ എത്തിയശേഷം ആര്‍ക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ശശികല പോകുകയായിരുന്നു.
2000-ത്തില്‍ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം തകര്‍ന്നു. പിന്നീട് ഗാര്‍മെന്റ് ഫാക്ടറിയിലെ സൂപ്പര്‍വൈസറായ രമേശ് കുമാര്‍ എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാല്‍, 2015-ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീട് 2017 വരെ മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞ ശശികല, അതിനുശേഷമാണ് മൂര്‍ത്തിയുടെ കൂടെ താമസം ആരംഭിച്ചത്.

No comments:
Post a Comment