കാസർകോട്: മത്സ്യത്തൊഴിലാളിയായ യുവാവിനെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച പ്രസ്താവിക്കും.[www.malabarflash.com]
ചെറുവത്തൂർ കാടങ്കോട് നെല്ലിക്കൽ സി എ കണ്ണന്റെ മകൻ മൂലക്കൽ രാജേഷി (26)നെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി തുരുത്തി കാവിഞ്ചിറയിലെ ടി വി വിശ്വംഭരനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാർ കുറ്റക്കാരനാണെന്ന് വിധിച്ചത്.
കുറ്റകരമായ നരഹത്യക്കാണ് (304) ശിക്ഷ. രണ്ടാം പ്രതി തുരുത്തി കാവിഞ്ചിറയിലെ രാജനെത്തിരെയുള്ള കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ വെറുതെ വിട്ടു. മൂന്നാം പ്രതി കാടങ്കോട്ടെ മാടായി സുകുമാരൻ മാപ്പ് സാക്ഷിയായിരുന്നു.
2007 ജൂൺ 11ന് രാവിലെ മടക്കര ബോട്ട് ജെട്ടിക്ക് സമീപത്തെ പുഴയിലാണ് രാജേഷിന്റെ മൃതദേഹഹം കണ്ടത്തിയത്. പത്തിന് രാത്രിയാണ് രാജേഷ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളികളായ രാജേഷും മാടായി സുകുമാരനും ബോട്ട് ജെട്ടിയിലെ വള്ളത്തിൽ ഇരിക്കവെ വിശ്വംഭരനും രാജനും എത്തി മർദിച്ചുവെന്നും പുഴയിലേക്ക് തള്ളിയിട്ട് കൊന്നുവെന്നുമാണ് കേസ്.
നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്ന് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. അന്ന് ക്രൈംബ്രാഞ്ചാണ് സിഐയും ഇന്ന് തളിപ്പറന്പ് ഡിവൈഎസ്പിയുമായ കെ വി വേണുഗോപാലന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച് 2012 ലാണ് കുറ്റപത്രം നൽകിയത്.
34 സാക്ഷ്ികളെ കോടതി വിസ്തരിച്ചു. അഡീഷണൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ പി രാഘവൻ േപ്രാസിക്ക്യൂഷന് വേണ്ടി ഹാജരായി.

No comments:
Post a Comment