കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. ചെങ്കള പൊടിപ്പള്ളത്തെ മനു എന്ന മനോജ്കുമാറി (21)നെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാർ ശിക്ഷിച്ചത്.[www.malabarflash.com]
പിഴ തുക ഇരയുടെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബസ് ജീവനക്കാരനായിരുന്ന യുവാവ് പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ആർ പ്രകാശ് അമ്മണ്ണായ ഹാജരായി.

No comments:
Post a Comment