കോൽക്കത്ത: മുൻ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. കോൽക്കത്തിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് ചാറ്റർജിയെ കോൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]
ജൂൺ അവസാനവാരം മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്നു സോമനാഥ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 40 ദിവസം സോമനാഥ് ചാറ്റർജി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായതോടെയാണ് ചാറ്റർജിയെ വീണ്ടും കോൽക്കത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
പത്തു തവണയാണ് സോമനാഥ് ചാറ്റർജി ലോക്സഭാംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് അദ്ദേഹം ലോക്സഭ സ്പീക്കറായിരുന്നത്.
1968 മുതൽ സിപിഎം അംഗമായിരുന്ന സോമനാഥിനെ 2008 ൽ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ–യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതിനെ തുടർന്നാണ് സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽനിന്നു പുറത്താക്കിയത്.

No comments:
Post a Comment