ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കി. ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉല്‍ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍ അദ്യക്ഷത വഹിച്ചു.[www.malabarflash.com]
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍, വിഇഒ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബുബക്കര്‍ സ്വാഗതവും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പലത നന്ദിയും പറഞ്ഞു.
കുടുംബശ്രീ ജില്ലാമിഷന്‍ ആര്‍പി കൃപ്ന, ശുചിത്വമിഷന്‍ ആര്‍പിമാരായ നിഷ ശോഭന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
No comments:
Post a Comment