Latest News

മതവിദ്വേഷപ്രസംഗം: ഹിന്ദു ഐക്യവേദി കാസർകോട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

മംഗളൂരു: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ഹിന്ദു ഐക്യവേദി പ്രവർത്തകനെ ബണ്ട്വാളിൽ പോലീസ് അറസ്റ്റുചെയ്തു. ഹിന്ദു ഐക്യവേദി കാസർകോട് ജില്ലാ സെക്രട്ടറി മഞ്ജുനാഥ ഉഡുപ്പ(എസ്.എം. ഉഡുപ്പ-32)യെ ആണ് വിഠ്‌ള പോലീസ് അറസ്റ്റുചെയ്തത്.[www.malabarflash.com] 

സെപ്റ്റംബർ ഒമ്പതിന് കാടമ്പുവിൽ ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് മഞ്ജുനാഥ നടത്തിയ പ്രസംഗമാണ് അറസ്റ്റിനാധാരം. മുസ്‌ലിം മതവിഭാഗക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ച മഞ്ജുനാഥയെ കാടമ്പു ജുമാമസ്ജിദ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്.

ജന്മാഷ്ടമി ആഘോഷം സംഘടിപ്പിക്കാനോ മൈക്ക് ഉപയോഗിക്കാനോ സംഘാടകർ പോലീസ് അനുമതി വാങ്ങിയിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്‌. മഞ്ജുനാഥ മതവിദ്വേഷപ്രസംഗം നടത്തവെ വേദിയിലുണ്ടായിരുന്ന രമേഷ് പൂജാരി, ബി.കെ കൃഷ്ണപ്പ സാലിൻ, വരദരാജ് കോട്ടാരി, ഭാസ്കർ എന്നിവർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവരെ അറസ്റ്റുചെയ്തിട്ടില്ല.

പരാതിവന്നതോടെ ഒളിവിൽപ്പോയ മഞ്ചുനാഥ ഉഡുപ്പ മുൻകൂർ ജാമ്യം നേടി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.