ദുബൈ: യുഎഇയിൽ വൻകിട നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പത്തു വർഷത്തേക്കുള്ള വീസ നൽകുന്നത് ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ. ഡോക്ടർമാർ, എൻജിനീയർമാർ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യമുള്ളവർ, നിക്ഷേപകർ എന്നിവർക്കാണ് പത്തു വർഷ വീസ നൽകാൻ യുഎഇ തയാറെടുക്കുന്നത്.[www.malabarflash.com]
സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ആകർഷിക്കാൻ ലക്ഷ്യമിട്ടു മേയിലാണ് യുഎഇ വീസ പരിഷ്കരണം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേനാളുകളായി തുടർന്നുവരുന്ന വീസ നയമാറ്റത്തിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം.
സാങ്കേതിക മേഖലയിലെ സംരംഭകർ, ഉന്നതതല നിക്ഷേപകർ, ശാസ്ത്ര-ബഹിരാകാശ-ആരോഗ്യ മേഖലയിലെ വിദഗ്ധർ എന്നിവർക്ക് വീസയ്ക്ക് അർഹത ഉണ്ടായിരിക്കും. നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കപ്പെട്ട മേഖലയിലും പത്തു വർഷ വീസ ലഭ്യമാകും. നിക്ഷേപകർക്കാണ് അർഹത.
ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് രണ്ടുവർഷം കൂടി താമസിക്കാനുള്ള അനുമതിയും ജോലിയിൽനിന്ന് വിരമിച്ച ശേഷം കൂടുതൽക്കാലം യുഎഇയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീസ അനുവദിക്കുന്ന തീരുമാനവും അടുത്തിടെ യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്കു സഹായകമാകുന്ന തീരുമാനമാണിത്.

No comments:
Post a Comment