മംഗളൂരു: മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് മംഗളൂരു-ബെംഗളൂരു പാതയിൽ റെയിൽഗതാഗതം സെപ്റ്റംബർ 15 വരെ നിർത്തിവെച്ചു. സക്ലേശ്പുര സുബ്രഹ്മണ്യം റോഡിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞുവീണതിനെത്തുടർന്നാണ് പല തീവണ്ടികളും നിർത്തിവെച്ചത്.[www.malabarflash.com]
എന്നാൽ, യാത്രാപ്രശ്നം കണക്കിലെടുത്ത് രണ്ട് പ്രത്യേക തീവണ്ടികൾ പ്രശ്നബാധിത മേഖലകളിലല്ലാതെ ഓടുന്നുണ്ട്.
ബെംഗളൂരു-കണ്ണൂർ, കാർവാർ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, ഒൻപത്, 10, 11 തീയതികളിൽ ഓടില്ല. കണ്ണൂരിൽനിന്ന് സെപ്റ്റംബർ ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, 11, 12, 13 തീയതികളിലുള്ള യാത്രയും ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂർ-കാർവാർ വരെയുള്ള തീവണ്ടിയുടെ യാത്രയും സെപ്റ്റംബർ 15 വരെ നിർത്തിവെച്ചു. ഹസ്സൻ മുതൽ മംഗളൂരു ജങ്ഷൻ വരെയുള്ള യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒൻപത്, 11, 13 തീയതികളിൽ ഭാഗികമായേ ഓടുകയുള്ളൂ.
യശ്വന്ത്പുർ-കാർവാർ എക്സ്പ്രസ് സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, 10, 12 തീയതികളിൽ ഹസ്സൻ-കാർവാർ എന്നിവിടങ്ങളിലേക്കേ ഓടുകയുള്ളൂ. മംഗളൂരു ജങ്ഷനിൽനിന്ന് യശ്വന്ത്പുർവരെയുള്ള എക്സ്പ്രസ് സെപ്റ്റംബർ മൂന്ന്, അഞ്ച്, ഏഴ്, 10, 12, 14 തീയതികളിൽ മംഗളൂരു ജങ്ഷൻ മുതൽ ഹസ്സൻ വരെയേ ഓടുകയുള്ളൂ.

യാത്രക്കാരുടെ ബുദ്ധിമുട്ട് മാനിച്ച് യശ്വന്ത്പുർ-ഹസ്സൻ ജൻസാധാരൺ പ്രത്യേക തീവണ്ടി സെപ്റ്റംബർ എട്ട്, 15 തീയതികളിൽ സർവീസ് നടത്തും. ഹസ്സൻ-യശ്വന്ത്പുർ ജൻസാധാരൺ പ്രത്യേക തീവണ്ടി സെപ്റ്റംബർ രണ്ട്, ഒൻപത് എന്നീ തീയതികളിലും പ്രത്യേക സർവീസ് നടത്തും.

No comments:
Post a Comment