കോട്ടയം: യുവതിയെ ഹോട്ടൽമുറിയിൽ ബലാത്സംഗം ചെയ്തെന്ന കേസിൽ കോട്ടയം വാരിശ്ശേരി കാലായിൽ മുരളി കുമാറിനെ (38) അറസ്റ്റുചെയ്തു. ശനിയാഴ്ച കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. [www.malabarflash.com]
ശരീരസൗന്ദര്യ മൽസരത്തിൽ മുമ്പ് മിസ്റ്റർ ഏഷ്യ പട്ടം നേടിയിട്ടുള്ള ഇയാൾ നാവികസേനാ ഉദ്യോഗസ്ഥനാണ്.
കോട്ടയം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിനിരയായത്. ഹോട്ടൽമുറിയിൽ ബലാത്സംഗത്തിനിടെ അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് യുവതിയെ പ്രതി തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്.
ഇയാളുമായി പരിചയത്തിലായിരുന്ന തന്നെ കോട്ടയത്തെ ഹോട്ടലിൽ ചായകുടിക്കാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. പട്ടികജാതി പീഡനത്തിനും പ്രതിക്കെതിരേ കേസുണ്ട്.

കോട്ടയം ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ നിർമൽ ബോസ്, എസ്.ഐ. എം.ജെ.അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

No comments:
Post a Comment