Latest News

അസ്‌കര്‍ അലി ചിത്രം ‘ജീംബൂംബാ’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അസ്‌കര്‍ അലി നായകനാകുന്ന ചിത്രം ‘ജീംബൂംബാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ ടൊവിനോ തോമസാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.[www.malabarflash.com]

കോമഡി ത്രില്ലറായി ഒരുങ്ങുന്ന ‘ജീംബൂംബാ’ സംവിധാനം ചെയ്യുന്നത് നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍, നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസ്‌കര്‍ അലി ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തില്‍ എത്തുന്ന അവതരിപ്പിച്ചത്. ഒരു ന്യൂ ഇയര്‍ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെയാണ് രസകരമായ രീതിയില്‍ ഈ കോമഡി ത്രില്ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും തിരുവനന്തപുരത്താണ് ഇതിന്റെ ചിത്രീകരണം നടക്കുന്നത്. മൂന്നു സുഹൃത്തുക്കളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

അഞ്ജു കുര്യന്‍ ആണ് നായികാ വേഷത്തില്‍ എത്തുന്നത്. മിസ്റ്റിക് ഫ്രയിംസിന്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതമൊരുക്കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദാണ്. ഛായാഗ്രഹണം അനൂപ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.