ഉദുമ : വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
കോട്ടിക്കുളം ജെ എം റോഡിലെ ഷബാന മന്‍സിലില്‍ മമ്മുഞ്ഞി ഷാഫിയുടെ ഭാര്യ ആസിയാബി (50)യുടെ പരാതിയിലാണ് മകന്റെ ഭാര്യ ചിത്താരി വാണിയമ്പാറയിലെ ഖദീജത്ത് സക്കിയ (19), പിതാവ് അബ്ദുല്ല (60), സഹോദരി അസ്ലമിയ (22), മറ്റു ബന്ധുക്കളായ നാലു പേര് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.


No comments:
Post a Comment