ഹൈദരാബാദ്: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വിവാഹിതരാകുന്നു.[www.malabarflash.com]
ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വെച്ചാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. പിന്നീട് ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും.
കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.
ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.
ഇത് ആദ്യമായല്ല ഇന്ത്യയിലെ കായിക താരങ്ങള്‍ തമ്മില്‍ വിവാഹിതരാകുന്നത്. സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍-ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവന്‍ കുമാര്‍ എന്നിവരാണ് ഇതിന് മുമ്പ് വിവാഹിതരായ ഇന്ത്യന്‍ കായിക താരങ്ങള്‍.

ബാഡ്മിന്റണ്‍ താരങ്ങളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.
No comments:
Post a Comment