Latest News

ഹൈദരലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റ്

അരീക്കോട്: മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാളെ അരീക്കോട് പോലീസ് അറസ്​റ്റ്​ ചെയ്തു.[www.malabarflash.com]

അരീക്കോട് താഴത്തങ്ങാടി സ്വദേശി നാലകത്ത് ഷൗക്കത്താണ് പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ഫോൺ പോലീസ് കസ്​റ്റഡിയിലാണ്.

ഹൈദരലി ശിഹാബ് തങ്ങളുടെയും സിനിമ താരത്തി​ന്റെ യും ചിത്രം മോർഫ് ചെയ്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്​ട്രീയ-സാമുദായിക ചേരിതിരിവിന് ശ്രമിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്റഫും ഏറനാട് മണ്ഡലം വൈസ് പ്രസിഡൻറും അരീക്കോട് ഗ്രാമപഞ്ചായത്തംഗവുമായ ഉമർ വെള്ളേരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.