ബംഗളൂരു മാറത്തഹള്ളി മുനിയക്കോള ലക്ഷ്മി ലേഒൗട്ട് സെവൻത് ക്രോസിൽ ജോസഫ് മോറിസിന്റെ ഭാര്യ മേഴ്സി മോറിസ് (54), മകൻ ലെവിൻ ജോസഫ് (25), ജോസഫിന്റെ സഹോദരൻ ജോൺ ബ്രിട്ടോയുടെ ഭാര്യയും മുംബൈയിൽ താമസക്കാരിയുമായ റീന ബ്രിട്ടോ (52), ഇവരുടെ ബന്ധുവും മാറത്തഹള്ളിയിൽ താമസക്കാരുമായ ടിമ്മി എഡ്വേർഡിന്റെ ഭാര്യ എൽസമ്മ (54) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മാറത്തഹള്ളി മുനിയക്കോള സ്വദേശി തോമസിന്റെ ഭാര്യ ഷീജയെ (52) ഗുരുതര പരിക്കുകളോടെ സെൻറ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് 2.45 ഒാടെ ഒാൾഡ് എയർപോർട്ട് റോഡിലെ ദൊഡ്ഡനഗുഡ്ഡിയിലാണ് അപകടം. കാർ ഒാടിച്ചിരുന്ന ലെവിനും മുൻസീറ്റിലിരുന്ന മേഴ്സിയും സംഭവസ്ഥലത്തും മറ്റു രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്.
വർഷങ്ങളായി ബംഗളൂരുവിൽ കഴിയുന്നവരാണ് ജോസഫിന്റെ കുടുംബം. എൽസമ്മയും കുടുംബവും 10 വർഷംമുമ്പ് ഡൽഹിയിൽനിന്ന് ബംഗളൂരുവിൽ താമസമാക്കിയവരാണ്. ജോസഫ് മോറിസിന്റെ സഹോദരൻ സ്കറിയ മോറിസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ബുധനാഴ്ച ബംഗളൂരു അൾസൂരു സെമിത്തേരിയിൽ നടന്ന സംസ്കാരച്ചടങ്ങിൽ പങ്കെ ടുത്ത ശേഷം മാറത്തഹള്ളിയിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
ദൊഡ്ഡനഗുഡ്ഡിയിലെ വളവിൽവെച്ച് മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബി.എം.ടി.സി വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാടെ തകർന്നു.
ഇൗജിപുരയിലെ രമേശ് ടൂർസ് ആൻഡ് ട്രാവൽസിൽ ജീവനക്കാരനാണ് ജോസഫ് മോറിസ്.
മകൻ ലെവിൻ ജോസഫ് നേരത്തെ ദുബൈയിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ ബംഗളൂരുവിലെത്തി ഇന്ദിരനഗറിൽ താൽക്കാലിക ജോലി നോക്കുകയായിരുന്നു. ദുബൈയിലേക്ക് തിരിച്ചുപോവാനുള്ള ശ്രമത്തിനിടെയാണ് മരണം അപകട രൂപത്തിലെത്തിയത്.
സംസ്കാര ചടങ്ങിൽ പങ്കെ ടുക്കാനായാണ് കഴിഞ്ഞ ദിവസം റീന ബ്രിട്ടോ മുംബൈയിൽനിന്ന് ബംഗളൂരുവിലെത്തിയത്. പരിക്കേറ്റ ഷീജ സെൻറ് ജോൺസ് മെഡിക്കൽ കോളജിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാരിയാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വൈദേഹി മെഡിക്കൽ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബംഗളൂരുവിൽത്തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


No comments:
Post a Comment