കാഞ്ഞങ്ങാട്: ഗൃഹനാഥനെ വീട്ടുമുറ്റത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചനെ (65)യാണ് വീടിന്റെ മുന്നില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ചോരയില്‍ കുളിച്ച് കിടന്ന കുഞ്ഞച്ചനെ ഭാര്യ ഗ്രേസി കാണുകയും ഇതേ തുടര്‍ന്ന് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പോലീസ്, കാസര്‍കോട്ട് നിന്ന് ഡോഗ് സ്ക്വഡ് എന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ചുമട്ടു തൊഴിലാളിയാണ് കുഞ്ഞച്ചന്.
രാത്രി പതിനൊന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ കുഞ്ഞച്ചന് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ ഗ്രേസി പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയത്. എന്നാല്‍ വീടിന്റെ പടിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. കുഞ്ഞച്ചന് രക്തം ഛര്ദിക്കുന്നതയാണ് ഭാര്യ കരുതിയത്. എന്നാല്‍ കഴുത്തില്‍ മുറിഞ്ഞ പാടും കോലായില്‍ കത്തിയും കണ്ടതോടെ ഗ്രേസി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.

അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത അകറ്റാന്‍ കഴിയുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ വര്‍ഗീസ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന സംശയവുമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴുത്തു മുറിക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന കറി കത്തി സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസിനു ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment