Latest News

കനത്ത തിരമാലകൾക്കു സാധ്യതയെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്തു ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ തീരപ്രദേശങ്ങളിൽ 27, 28 തീയതികളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടായേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്തഫലമാണിത്.[www.malabarflash.com]

വേലിയേറ്റ സമയത്തു തിരമാലകൾ ശക്തി പ്രാപിക്കാനും ശക്തമായി അടിച്ചുകയറാനും സാധ്യത. തീരത്ത് ഈ പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നതിനാൽ തീരത്തിനോടുചേർന്നു മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണം.

ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അകലം പാലിക്കണം. വിനോദ സഞ്ചാരികൾ തീരപ്രദേശം ഒഴിവാക്കണം. ബോട്ടുകളും വള്ളങ്ങളും തീരത്തുനിന്നു കടലിലേയ്ക്കും തിരിച്ചും കൊണ്ടുപോകുന്നത് ഒഴിവാക്കണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.