ഇരിട്ടി: ടൗൺ മുസ്ലിം ലീഗ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിലും നാടൻ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിലും നാലു നേതാക്കളെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
ടൗൺ കമ്മിറ്റി പ്രസിഡന്റ് കീഴൂർ സജിന മൻസിലിൽ പി.പി.നൗഷാദ് (42), ജനറൽ സെക്രട്ടറി കീഴൂർ ഷിഹാബ് മൻസിലിൽ പി.സക്കറിയ (42), സെക്രട്ടറി ആറളം ക്രസന്റ് മഹലിൽ എൻ.കെ.ഷറഫുദ്ദീൻ (48), വൈസ് പ്രസിഡന്റ് കീഴൂർ കെ.ടി.മഹലിൽ കെ.ടി.മുഹമ്മദ് (48) എന്നിവരെയാണ് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, സിഐ രാജീവൻ വലിയവളപ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28നാണ് മുസ്ലിം ലീഗ് ഓഫിസ് പ്രവർത്തിക്കുന്ന സിഎച്ച് സൗധത്തിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കോവണി പടിക്കൂടിനു സമീപത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൂന്നു നാടൻ ബോംബുകളും മൂന്നു വടിവാളുകളും ഇരുമ്പു–മര ദണ്ഡുകളും കണ്ടെത്തിയിരുന്നു.
ഫൊറൻസിക് വിഭാഗം പരിശോധനയിൽ ഐസ്ക്രീം ബോംബാണ് പൊട്ടിയതെന്നു സ്ഥിരീകരിച്ചു. ആയുധ–സ്ഫോടക നിരോധന നിയമങ്ങൾ പ്രകാരം കേസ് ചുമത്തിയ നേതാക്കളെ മട്ടന്നൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

No comments:
Post a Comment