കണ്ണൂർ: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കണ്ണൂർ താലൂക്ക് ഓഫിസിലെ ഡപ്യൂട്ടി തഹസിൽദാർ തലശ്ശേരി തിരുവങ്ങാട് സ്വദേശി ആർ.വിനോദ്കുമാർ(48) ആണ് വിജിലൻസ് പിടിയിലായത്.[www.malabarflash.com]
താമരശ്ശേരിയിൽ നിന്നു ജില്ലിപ്പൊടിയുമായി എത്തിയ ലോറി തടഞ്ഞുനിർത്തി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെത്തുടർന്നാണു വിജിലൻസ് കണ്ണൂർ യൂണിറ്റ് ഇയാളെ തന്ത്രപരമായി പിടികൂടിയത്.
ജിഎസ്ടി അടച്ചു നിയമപ്രകാരം കൊണ്ടുവന്ന ലോറി വിട്ടുനൽകാൻ വിനോദ്കുമാർ 5000രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇതിൽ 4000 രൂപ ലോറി ഉടമ കൈമാറിയിരുന്നു. ബാക്കി 1000രൂപ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിനു സമീപത്തു നിന്നു കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വിനോദ്കുമാറിനെ റിമാൻഡ് ചെയ്തു.

No comments:
Post a Comment