കുണ്ടംകുഴി: മദ്യലഹരിയിലെത്തിയ ഇളയച്ചന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതരം. കൈരളി പാറ കരൂട്ടിപാറയിലെ നാരായണന്റെ മകള്‍ ആതിരക്കാണ് (23) വെട്ടേറ്റത്.[www.malabarflash.com]
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.നാരായണന്റെ അനുജന്‍ ലോഹിതാക്ഷന്‍ (40) ആണ് വാക്കത്തി ഉപയോഗിച്ച് ആതിരയുടെ കൈക്കും, നെഞ്ചിനും വെട്ടിയത്. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേററ ആതിരയെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കും പിന്നീട് മംഗ്‌ളുരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആതിരയുടെ വീട്ടുകാരും ലോഹിതാക്ഷനും തമ്മില്‍ കുടുംബതര്‍ക്കം നിലവിലുണ്ട്.
ബേഡകം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു .ആതിരയെ വെട്ടി പരിക്കേല്‍പ്പിച്ച ലോഹിതാക്ഷന്‍ സംഭവത്തിന് ശേഷം ഒളിവിലാണ്
No comments:
Post a Comment