ഉദുമ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി മര്‍ദ്ദിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]
തിരുവക്കോളിയിലെ ഷാഹിദിനെ (23) യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയതത്.
കോട്ടിക്കുളം സ്വദേശിനിയും തലശ്ശേരിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയുമായ 18കാരിയാണ് അക്രമിത്തിനിരയായത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് രാവിലെ 6.30 മണിക്ക് പെണ്‍കുട്ടി കോളജിലേക്ക് പോകാനായി കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു.
ഇവിടെ വെച്ച് ഷാഹിദ് പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി ശല്ല്യം ചെയ്യുകയായിരുന്നു. ഇത് നിരസിച്ച വിദ്യാര്‍ത്ഥിനിയെ ഷാഹിദ് പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ പിതാവും ബന്ധുക്കളും എത്തി ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment