തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ 23 പേർ മരിച്ചു. രോഗം പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചു.[www.malabarflash.com]
കോഴിക്കോട് ജില്ലയിൽ മാത്രം എട്ടുപേരാണ് മരിച്ചത്. വെള്ളിയാഴ്ച കോഴിക്കാടിനുപുറമേ തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് എലിപ്പനിമരണം റിപ്പോർട്ട് ചെയ്തത്.
രോഗലക്ഷണങ്ങളുമായി വെള്ളിയാഴ്ച 134 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ രോഗികളുള്ളത്. കഴിഞ്ഞ എട്ടുമാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് 97 പേരാണ് മരിച്ചത്.

No comments:
Post a Comment