സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. മലയാളികളായ ഏഴു പേര് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.[www.malabarflash.com]
സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരില്‍ ആലപ്പുഴ എടത്വാ സ്വദേശി ജിം ജോസഫ്, സിജി വിന്‍സെന്റ്, ടിനി ജോസഫ്, ഷാനു തോമസ് എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞിട്ടുള്ള മലയാളികള്‍.
ജിം ജയിംസിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പെടെ 15 മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ 31 പേരാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. നിസ്സാര പരിക്കേറ്റ നാല് മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്സില് ഇടിക്കുകയായിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments:
Post a Comment