ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ മകനും മുൻ മന്ത്രിയുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത നാലു നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് പുറത്താക്കി. നൽഗൊണ്ടയിലെ കാമിനേനി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ നാലു ജീവനക്കാരെയാണു പുറത്താക്കിയത്.[www.malabarflash.com]
ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നഴ്സുമാർ ചിരിച്ചുനിൽക്കുന്ന സെൽഫി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ വൻ പ്രതിഷേധവുമുയർന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ആശുപത്രി മാനേജ്മെന്റ് നഴ്സുമാരെ പുറത്താക്കുകയായിരുന്നു. ഹരികൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴാണ് നഴ്സുമാർ സെൽഫിയെടുത്തത്.
ആന്ധ്രയിലെ നെല്ലൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകവേയായിരുന്നു ഹരികൃഷ്ണയുടെ കാർ അപകടത്തിൽപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണു മരണകാരണം. മുൻ രാജ്യസഭാംഗമായ ഹരികൃഷ്ണയുടെ സഹോദരീഭർത്താവാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.

No comments:
Post a Comment