ഉദുമ: സിപിഐ എം പ്രവര്ത്തകന് ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com]
ഒന്നാം പ്രതി മരിച്ച സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. ദൗര്‍ഭാഗ്യകാരമാണ് വിധി.
2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം മരണവീട്ടില്‍ പോയി മടങ്ങവെയാണ് ആര്യടുക്കം ഗവ. വെല്‍ഫയര്‍ സ്കൂളിന് സമീപത്ത് കോണ്‍ഗ്രസുകാര്‍ ബാലകൃഷ്ണനെ കുത്തിക്കൊന്നത്.
നാട്ടുകാരുടെ പ്രിയങ്കരനായ ബാലകൃഷ്ണന്റെ കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ക്രിമിനലുകളായ സംഘത്തിന്റെ ഗൂഡാലോചനയും കടുത്ത വൈരാഗ്യവുമാണ്.
പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്കാന് മേല്‍ക്കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.


No comments:
Post a Comment