ഈറോഡ്: നാല്‍പ്പത്തിമൂന്നുകാരന്‍ എംഎല്‍എയുമായി വിവാഹം ഉറപ്പിച്ച ഇരുപത്തിമൂന്നുകാരി ഒളിച്ചോടി. തമിഴ്നാട്ടിലെ ഭവാനിസാഗര്‍ എംഎല്‍എ എസ് ഈശ്വരന്റെ വിവാഹമാണ് സെപ്തംബര്‍ 12 നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ ആര്‍ സന്ധ്യയുമായാണ് എംഎല്‍എയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. [www.malabarflash.com]
ശനിയാഴ്ച സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ സന്ധ്യയെ കാണാതാവുകയായിരുന്നു. സഹോദരിയുടെ വീട്ടില്‍ എത്താതായതോടെ സന്ധ്യയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സന്ധ്യയുടെ അമ്മയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് തിരുപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിതാണെന്ന് കണ്ടെത്തുകയായിരുന്നു.
യുവാവിനോട് സന്ധ്യയ്ക്ക് പ്രണയമായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈറോഡിലുള്ള ബെന്നാരി അമ്മന്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനുള്ള പൂര്‍ണ സജീകരണങ്ങളും തയ്യാറായിരിക്കെയാണ് പ്രതിശ്രുത വധു ഒളിച്ചോടിയത്. അതേസമയം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മറ്റൊരു യുവതിയുമായി എംഎല്‍എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കള്‍ വിശദമാക്കി.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ഉൾപ്പെടെ മന്ത്രിമാരും എംഎൽഎമാരുമെല്ലാം വിവാഹത്തിനെത്താനിരുന്നതിനിടയിലാണ് പ്രതിശ്രുത വധുവിന്റെ ഒളിച്ചോടല്‍.

No comments:
Post a Comment