ദില്ലി: ഉത്തര്‍പ്രദേശില്‍നിന്നുള്ള പഞ്ചായത്ത് മെമ്പറെ ദില്ലിയില്‍ വെടിവച്ച് കൊന്നു. ദില്ലിയിലെ ബട്ട്ല ഹൗസില്‍വച്ച് അജ്‍ഞാതര്‍ 35 കാരനായ ദില്‍ഷദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബിഎസ്പി നേതാവാണ് ഇയാള്‍.[www.malabarflash.com]
തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. ദില്‍ഷദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ ദില്‍ഷദിന് നേരെ നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ ദില്‍ഷദിന് നേരെ നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജാമിയ നഗറിലെ ജോഘ ഭായ് എക്സ്റ്റന്‍ഷനിലാണ് ദില്‍ഷദ് താമസിച്ചിരുന്നത്. റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനാണ് ഇയാള്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
No comments:
Post a Comment