ഉദുമ: സിപിഎം പ്രവര്‍ത്തകനായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ (45) തിരുവോണ ദിവസം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.[www.malabarflash.com]
യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത് (34), ആര്യടുക്കത്തെ എ സുരേഷ് (29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം (29), മജീദ്, ഷിബു കടവങ്ങാനം എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണനെ ആര്യടുക്കം ബാര ജി എല്‍ പി സ്‌കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയത്.
കേസില്‍ പ്രതിയായിരുന്ന പ്രജിത്ത് എന്ന കുട്ടാപ്പി ഏതാനും മാസം മുമ്പ് കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു.
No comments:
Post a Comment