ബംഗളൂരു: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ശിരസറുത്തെടുത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്. മാണ്ഡ്യ ജില്ലയിലെ ചിക്ക ഹെബ്ബഗിളുവിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.[www.malabarflash.com]
ഇരുപത്തിനാലുകാരനായ പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ (25) രക്തമൊലിക്കുന്ന ശിരസുമായി ബെലകവാഡി പോലീസ് സ്റ്റേഷനിലെത്തിയത്.
തന്റെ അമ്മയെക്കുറിച്ച് ഗിരീഷ് മോശം പരാമർശം നടത്തിയതാണ് കൊലയ്ക്ക് കാരണമെന്ന് പശുപതി പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തു. തുടർന്ന് പശുപതിയെ അറസ്റ്റ് ചെയ്തു.

അറുത്തെടുത്ത ശിരസുമായി പശുപതി റോഡിലൂടെ നടക്കുന്നത് കണ്ട് പരിഭ്രാന്തരായ പ്രദേശവാസികളും പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.
No comments:
Post a Comment