ഉദുമ: നാലാംവാതുക്കല് ഫാറൂഖ് ജുമാ മസ്ജിദ് 25-ാം സ്വലാത്ത് മജ്ലിസ് വാര്‍ഷികം ഒമ്പത് മുതല്‍ 13വരെ നടക്കും.[www.malabarflash.com]
ഒമ്പതിന് വൈകിട്ട് 4.30ന് ജമാഅത്ത് പ്രസിഡണ്ട് എം.കെ ഹുസൈന് പതാക ഉയര്‍ത്തും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി കെ.എ ബഷീര്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ അസീസ് ദാരിമി സ്വാഗതം പറയും. ഖത്തീബ് മുഹമ്മദ് ഷബീര്‍ ഹിമമി എരുമാട് പ്രാര്‍ത്ഥന നടത്തും.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, എന്‍.ബി കരീം, എ.കെ മുനീര്‍, എന്‍.കെ യൂസഫ് പ്രസംഗിക്കും. രാത്രി ഒമ്പത് മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മതപ്രഭാഷണം നടത്തും.
പത്തിന് ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം 11ന് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം 12ന് ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി പ്രഭാഷണം നടത്തും.
13ന് രാത്രി ഒമ്പതു മണിക്ക് കോട്ടിക്കുളം ജുമാമസ്ജിദ് ഇമാം അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്വലാത്ത് മജ്ലിസും കൂട്ടപ്രാര്‍ത്ഥനയോടെ പരിപാടി സമാപിക്കും


No comments:
Post a Comment