നീലേശ്വരം: പുതിയകെട്ടിടം പണിയുന്നതിന്റെ ഭാഗമായി വ്യാപാരികളെ ഒഴിപ്പിക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തതോടെ നീലേശ്വരം ബസ് സ്റ്റാന്റ് സന്ധ്യമയങ്ങുന്നതോടെ കൂരിരുട്ടിലാകും.[www.malabarflash.com]
ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്റിനോട് ചേര്‍ന്നുള്ള ഹൈമാക്സ് വെളിച്ചം മാത്രമാണ് ഇപ്പോള്‍ ബസ് സ്റ്റാന്റ് പരിസരത്തുള്ളത്. ഇത് തന്നെ പലപ്പോഴും കത്താറുമില്ല.
നേരത്തെ ബസ് സ്റ്റാന്റിലെ 20ഓളം കടകളിലെ വെളിച്ചമായിരുന്നു ബസ് സ്റ്റാന്റിനെ ഇരുട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വ്യാപാരികളും ഒഴിഞ്ഞതോടെയാണ് ബസ് സ്റ്റാന്റ് കെട്ടിടം ഇരുട്ടിലായത്.
മലയോര മേഖലകളിലേക്ക് ഉള്‍പ്പെടെ രാത്രി 8 മണിക്ക് വരെ നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും മംഗലാപുരം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയി മടങ്ങുന്ന രോഗികളും മറ്റും രാത്രിയില്‍ നീലേശ്വരത്ത് നിന്നും പുറപ്പെടുന്ന ബസുകളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാല്‍ ബസ് സ്റ്റാന്റ് കൂരിരുട്ടില്‍ ആയതോടെ വിദ്യാര്‍ത്ഥിനികളും യുവതികളും ഉള്‍പ്പെടെ ഇവിടെ ബസ് കാത്ത് നില്‍ക്കുന്നത് ഭീതിയോടെയാണ്. ഇവിടെ വെളിച്ചമെത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താത്തതാണ് ഈ ദുരവസ്ഥക്ക് കാരണം.


No comments:
Post a Comment