സുല്‍ത്താന്‍ബത്തേരി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ ബസ് ക്ലീനറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ബത്തേരി മണിച്ചിറ കരിക്കുംപുറം റഷീദ് (29) ആണ് പിടിയിലായത്. രോഷാകുലരായ നാട്ടുകാര്‍ സ്കൂള്‍ബസ് അടിച്ചുതകര്‍ക്കുകയും ഡ്രൈവറെയും ക്ലീനറെയും മര്‍ദിക്കുകയുംചെയ്തു.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ബീനാച്ചി കണാരന്കവലയ്ക്ക് സമീപത്തുവെച്ചാണ് റഷീദിനെ നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ വിദ്യാര്‍ഥിനിയെ ബസില്‍ വെച്ച് ദുരുപയോഗംചെയ്യാന്‍ ശ്രമിക്കുന്നത് ചൊവ്വാഴ്ച വൈകുന്നേരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വിദ്യാര്‍ഥികളെ ഇറക്കി ബസ് തിരിച്ചുവരുമ്പോഴാണ് നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ച് ഇയാളെ പിടികൂടിയത്. ഇയാള്‍ മുമ്പും തന്നോട് മോശമായി പെരുമാറിയതായി പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം രാത്രിയോടെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

No comments:
Post a Comment