ഉദുമ: സിപിഎം പ്രവര്‍ത്തകനായ മാങ്ങാട്ടെ എം.ബി.ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത് സിപിഎം കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.[www.malabarflash.com]
കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ സിപിഎമ്മിന് ഈ കേസില്‍ താല്പര്യമുണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതാണ്. പ്രതികളെന്ന് അരോപിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബവുമായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അടുപ്പം പാര്‍ട്ടി പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് തെളിവാണ് കേസ് ഒത്തു തീര്‍പ്പാക്കാന്‍ പ്രധാന സാക്ഷി പരസ്പര വിരുദ്ധമായ മൊഴി നല്‍കിയത്.
ഏരിയ സെക്രട്ടറി ആപ്പീല്‍ കൊടുക്കുമെന്ന് പറയുന്നത് അണികളെ കബളിപ്പിക്കാന്‍ വേണ്ടിയാമെന്നും ബിജെപി ആരോപിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവേക് പരിയാരം, വൈസ് പ്രസിഡന്റ് വിനായക പ്രസാദ്, പ്രബാരി തമ്പാന് അച്ചേരി, മണ്ഡലം കമ്മറ്റി അംഗം ദിനേശന് ഞെക്ളി എന്നിവര്‍ സംസാരിച്ചു.


No comments:
Post a Comment