ന്യൂഡല്‍ഹി: കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നല്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കോളജുകള്‍ പ്രവേശനം നടത്തുന്നതും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.[www.malabarflash.com]
അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്- തൊടുപുഴ, ഡി.എം മെഡിക്കല്‍ കോളേജ് - വയനാട്, പി.കെ. ദാസ് മെഡിക്കല്‍ കോളേജ്- പാലക്കാട്, എസ്.ആര് മെഡിക്കല്‍ കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് കോടതി സ്റ്റേ ചെയ്തത്.
നാല് മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
നാല് മെഡിക്കല്‍ കോളജുകളിലേക്കുമായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടിവരുമെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നടത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം സ്റ്റേ ചെയ്തത
നാല് കോളേജുകള്‍ക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞമാസം 30 ന് പ്രവേശനത്തിന് അനുകൂലമായ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന മോപ് അപ് കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത് പ്രവേശനം നടത്തിയത്.
പ്രവേശന നടപടികള്‍ക്കെതിരെ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ബുധനാഴ്ച ഹര്‍ജി പരിഗണിച്ച് പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച അടിയന്തിരമായി ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

No comments:
Post a Comment