കാസര്‍കോട്: ദുരിതാശ്വാസ ക്യാമ്പില്‍ പത്തു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. അംഗടിമുഗല് ബാട്ടൂര്‍ സ്വദേശി കള്ക്കാര് വീട്ടില്‍ അഹമ്മദ് മുന്‍സീ(20)റിനെയാണ് ആലുവ സിഐ വിശാല്‍ ജോണ്സണ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]
ആലുവയില്‍ ബേക്കറി തൊഴിലാളിയായ മുന്സീര് ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തകനായാണ് എത്തിയത്. അടുക്കളയില്‍ ജോലി ചെയ്തിരുന്ന മുന്സീര് പത്തു ദിവസം മുമ്പാണ് ദുരിതാശ്വാസ ക്യാമ്പിന് പുറത്തുവെച്ച് പത്തു വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ആലുവയില്‍ ബേക്കറി തൊഴിലാളിയായ മുന്സീര് ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തകനായാണ് എത്തിയത്. അടുക്കളയില്‍ ജോലി ചെയ്തിരുന്ന മുന്സീര് പത്തു ദിവസം മുമ്പാണ് ദുരിതാശ്വാസ ക്യാമ്പിന് പുറത്തുവെച്ച് പത്തു വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ മാതാപിതാക്കളും ക്യാമ്പിലെ അന്തേവാസികളും എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഇയാള്‍ മുങ്ങുകയായിരുന്നു.
പിന്നീട് കാസര്‍കോട് ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ആലുവയിലെ മറ്റൊരു ബേക്കറിയില്‍ ഇയാള്‍ ജോലിക്ക് ചേര്‍ന്നു. ഇവിടെ വെച്ചാണ് സിഐ വിശാല്‍ജോണ്‍സണ്‍ മുന്സീറിനെ അറസ്റ്റ് ചെയ്തത്. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ദുരിതബാധിത മേഖലകളില്‍ ആളും അര്‍ഥവും നല്കി ഊണും ഉറക്കവുമൊഴിഞ്ഞ് കാരുണ്യപ്രവര്ത്തനത്തിനിറങ്ങിയ കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിന് സന്നദ്ധ സേവകരെ ലോകം മുഴുവനും ആദരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നതിനിടയിലാണ് അഹമ്മദ് മുന്സീറെന്ന കാമവെറിയന്‍ ജില്ലക്ക് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുന്നത്.
ഇനിയൊരിക്കലും ഇയാളെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കാസര്‍കോട്ടുകാര്‍


No comments:
Post a Comment