ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളികള്‍ക്കുനേരെ കാര്‍ മോഷ്ടാക്കളുടെ ആക്രമണം. തോക്കുചൂണ്ടി കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതു ചെറുത്തപ്പോഴായിരുന്നു ആക്രമണം.[www.malabarflash.com]
ഒരു കാര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തു. തിരക്കേറിയ നിരത്തിൽവെച്ചായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കു പരുക്കേറ്റു. ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന്‍റെ കാറാണു തട്ടിയെടുത്തത്.
തിരുവനന്തപുരം സ്വദേശികളെ വഴിയിൽ തടഞ്ഞുനിർത്തിയതുകണ്ടു സുഹൃത്തായ രാധാകൃഷ്ണന്‍ വിഷയത്തിൽ ഇടപെടുകയായിരുന്നു. അക്രമികൾ തോക്കിന്റെ ചുവടുഭാഗം കൊണ്ടു യാത്രക്കാരിലൊരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലാക്കി കാർ കടത്താനായിരുന്നു പദ്ധതി. പരുക്കു ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

No comments:
Post a Comment