ഉപ്പള: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്ത ഉപ്പള സോണിലെ 50ലേറെ വരുന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.[www.malabarflash.com]
ഉപ്പള സോണ്‍ എസ് വൈ എസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ലത്തീഫി, യൂസുഫ് മുസ്ലിയാര്, റഹീം സഖാഫി ചിപ്പാര്‍, മുസ്ഥഫ മുസ്ലിയാര് കായര്‍കട്ട, ഹമീദ് ഹാജി കല്പന തുടങ്ങിയവരടങ്ങിയ സംഘമാണ് കഴിഞ്ഞ മാസം വളണ്ടിറായി സേവനമനുഷ്ടിച്ചത്.
വീടുകളും മറ്റും ശുചീകരിച്ച് താമസ യോഗ്യമാക്കുകയും വിഭവങ്ങള്‍ സമാഹരിച്ച് എത്തിക്കുകയും ചെയ്തിരുന്നു. വയനാട്, എറണാകുളം ജില്ലകളിലാണ് സംഘം സേവനം ചെയ്തത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ബി പി അബ്ദു റസാഖ് എം എല്‍ എയില്‍ നിന്ന് സോണ്‍ നേതാക്കളായ സിദ്ദീഖ് സഖാഫി, ശാഫി സഅദി തുടങ്ങിയവര്‍ ചേര്‍ന്ന് ഉപഹാരം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അശറ്ഫ് അധ്യക്ഷത വഹിച്ചു.


No comments:
Post a Comment