ചെന്നൈ: തമിഴ് പുതുമുഖ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സിദ്ധാർഥിനെ പോലീസ് ചോദ്യം ചെയ്തു.[www.malabarflash.com]
സംഭവദിവസം കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാർഥ് മൊഴി നൽകി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയിൽ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നു പോലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാർഥ് പറഞ്ഞു.
സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

No comments:
Post a Comment