മുംബൈ: വിവാഹാലോചന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന് പ്രസ്താവന നടത്തിയതിലൂടെ വിവാദത്തിലായിരിക്കുകയാണ് ബിജെപി എംഎല്‍എ രാം കദം.[www.malabarflash.com]
പൊതുപരിപാടിയ്ക്കിടെ പ്രഖ്യാപനം നടത്തുക മാത്രമല്ല തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എല്ലാവര്ക്കും നല്‍കുകയും ചെയ്തു അദ്ദേഹം.
'നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായത്തിനായി എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, പക്ഷേ അവള് നിരസിച്ചു എന്നതാണ് നിങ്ങളുടെ സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും.
നിങ്ങള്‍ സ്വന്തം മാതാപിതാക്കളോട് അഭിപ്രായം ചോദിക്കണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അവളെ തട്ടിക്കൊണ്ടുവരും. എന്റെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചോളൂ.......' ഇതായിരുന്നു പൊതുപരിപാടിക്കിടെ എംഎല്‍എയുടെ വാക്കുകള്‍.
ഘട്കോപ്പറില്‍ നിന്നുള്ള എംഎല്‍എയായ രാം കദമിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. എന്‍സിപി എംഎല്‍എയായ ജിതേന്ദ്ര അവ്ഹാദ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
എംഎല്‍എമാര്‍ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകുമെന്നും അവ്ഹാദ് അഭിപ്രായപ്പെട്ടു.
അതേസമയം, തന്റെ വാക്കുകള്‍ വളച്ചൊടിച്ച് എതിരാളികള്‍ മനപ്പൂര്‍വ്വം വിവാദം സൃഷ്ടിക്കുകയാണന്ന് രാം കദം പ്രതികരിച്ചു. കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ അഭിപ്രായം തേടണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment