ചെര്‍ക്കള: രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ താത്കാലിക അധ്യാപിക എടനീര്‍ കളരി ഹൗസിലെ കുമാരന്- രാജശ്രീ ദമ്പതികളുടെ മകള്‍ ജോത്സ്ന (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ സ്കൂളിലേക്ക് പോകുന്നതിനായി കുളിച്ച് വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സഹോദരങ്ങള്‍: ജിതേഷ്, ജിനേഷ്.
No comments:
Post a Comment