Latest News

ദുബൈയില്‍ 50 ദിര്‍ഹം വെറുതെ നല്‍കുന്ന വൈറല്‍ വീഡിയോ; അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

ദേര: ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പണം വിതരണം ചെയ്യുന്ന യുവാക്കളുടെ വെെറലായ വിഡിയോയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ദുബൈ പോലീസ്. വനിതകളടക്കമുള്ള വിദേശികള്‍ക്ക് ദുബൈയിലെ റോഡരികില്‍ നിന്ന് രണ്ടു സ്വദേശി യുവാക്കള്‍ 50 ദിര്‍ഹം വീതം വിതരണം ചെയ്യുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം മുതല്‍ വെെറാലായത്.[www.malabarflash.com]

വിഡോയ വൈറല്‍ ആകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് സംഭവത്തില്‍പോലീസ് അന്വേഷണം ആരംഭിച്ചത്. വിഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബൈ പോലീസ് അറിയിച്ചു.

വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന ഫിലിപ്പീനി യുവതികളും മലയാളി യുവാക്കളുമെല്ലാം ദിര്‍ഹം വാങ്ങി പോക്കറ്റിലിട്ടു നടന്നുപോകുന്നതായി വീഡിയോയില്‍ കാണാം. മുറി ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇവര്‍ ആളുകളോട് സംസാരിക്കുന്നത്. ചിലര്‍ അപൂര്‍വരംഗം മൊബൈലില്‍ പകര്‍ത്തി. പശ്ചാത്തലത്തില്‍ ദുബൈ ട്രാമും പബ്ലിക് ബസുകളും കടന്നുപോകുന്നുണ്ട്.

ജുമാറ ബീച്ച് റെസിഡന്‍സിനടുത്ത് ഒരു വൈകുന്നേരം പണം വിതരണം ചെയ്യുന്ന വിഡിയോ ആണ് പ്രചാരത്തിലുള്ളത്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍, ഫിലിപ്പീനികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കാല്‍നടക്കാര്‍, ഡെലിവറി ബോിയമാര്‍ തുടങ്ങിയവര്‍ക്കെല്ലാം പണം വിതരണം ചെയ്യുന്നതായി കാണാം.

എന്തിനാണ് ഈ പണം എന്ന് ചോദിക്കുമ്പോള്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ സമ്മാനമെന്നാണ് സ്വദേശി യുവാക്കള്‍ നല്‍കുന്ന മറുപടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.