കുന്നംകുളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്നും 60 പവൻ സ്വർണം തട്ടിയെടുത്ത യുവാവിനെയും കൂട്ടാളിയെയും കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി തെയ്യനാട് വള്ളിക്കാട്ട് വീട്ടിൽ സിബിൻ (30), പൊന്നാനി നായരങ്ങാടി തൈവളപ്പിൽ നിഷ എന്ന ഹയറുന്നീസ(38) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
കുന്നംകുളത്തേക്കു വിവാഹം കഴിച്ചു വന്ന എരമംഗലം സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. യുവതിയും നിഷയും മുൻപരിചയക്കാരാണ്. നിഷ വഴിയാണ് യുവതി പൊന്നാനി സ്വദേശിയായ സിബിനെ പരിചയപ്പെട്ടത്.
ഫേസ്ബുക്ക് ചാറ്റിംഗും പതിവായിരുന്നു. ഇതിനിടെയാണ് സിബിൻ തന്റെ പ്രാരാബ്ധങ്ങൾ യുവതിയുമായി പങ്കുവച്ചത്. താത്കാലിക സഹായമെന്ന നിലയിൽ സ്വർണം ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ നിഷയും 20 പവനോളം സ്വർണം കൈക്കലാക്കി.
കഴിഞ്ഞ മൂന്നുമാസത്തിനിടെ പലതവണകളായാണ് സിബിൻ യുവതിയിൽനിന്നു സ്വർണം കൈക്കലാക്കിയത്. യുവതിക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്. ഭർത്താവ് വിദേശത്താണ്. ഒടുവിൽ താലി ഒഴികെ എല്ലാ സ്വർണാഭരണങ്ങളും സിബിനും നിഷയും ചേർന്ന് തട്ടിയെടുത്തു.
താലിമാലയുടെ നിറവ്യത്യാസം കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് ഇതു റോൾഡ് ഗോൾഡ് ആണെന്നും, പ്രതികളുടെ തട്ടിപ്പും പുറത്തായത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നല്കുകയായിരുന്നു.

No comments:
Post a Comment