കാസര്‍കോട്: മംഗളൂരുവില്‍ പെരുമ്പാവൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളികളായ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
സ്പിരിറ്റ് കടത്ത് കേസിലെ പ്രതി പെരുമ്പാവൂര്‍ വെങ്ങോല ചിയാട്ട് സി.എസ് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലാണ് ആലുവ കമ്പനിപ്പടി കോട്ടക്കകത്ത ഔറംഗസീബ് (37), പാലക്കാട് ആലത്തൂര്‍ ചുണ്ടക്കാട് ഷംനാസ് (23) എന്നിവര്‍ അറസ്റ്റിലായത്.
കൊലപാതകം നടന്ന ദിവസം പ്രതികള്‍ സഞ്ചരിച്ച കാര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ബദിബാഗിലു റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. വെളളിയാഴ്ച രാവിലെ പ്രതികളിലൊരാളേയും കൂട്ടി കാസര്‍കോട്ടെത്തിയ പോലീസ് സംഘം ഈ കാര്‍ കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശിയുടേതാണ് കാര്‍. സുഹൃത്തിന് കാര്‍ വാടകക്ക് നല്‍കിയെന്നാണ് ഉടമ പോലീസിന് മൊഴി നല്‍കിയത്. കേസില്‍ ഏതാനും പേരെ കൂടി പിടികിട്ടാനുണ്ട്.
അറസ്റ്റിലായ പ്രതികളെ ഉപ്പിനങ്ങാടി പോലീസിന് കൈമാറി. ഇവര്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളാണെന്നും പോലീസ് അറിയിച്ചു. പിടികിട്ടാനുള്ളവരെ കണ്ടെത്താന്‍ കര്‍ണാടക പോലീസ് കേരള പൊലീസിന്റെ സഹായം തേടി.


No comments:
Post a Comment