ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഇന്ത്യയ്ക്കായി പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജ വാർത്തകൾ തടയാൻ നടപടി സ്വീകരിക്കണമെന്ന സർക്കാരിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്സ്ആപ്പിന്റെ നടപടി.[www.malabarflash.com]
ഇന്ത്യയ്ക്കായി ഗ്രീവൻസ് ഓഫീസറെ നിയമിച്ചതായി വാട്സ്ആപ്പ് വെബ്സൈറ്റിൽ അറിയിച്ചു. കോമൾ ലാഹിരിയാണ് ഗ്രീവൻസ് ഓഫീസർ. ഇവരുമായി മൊബൈൽ ആപ്ലിക്കേഷൻ, ഇ-മെയ്ൽ എന്നിവയിലൂടെ സന്പർക്കം പുലർത്താൻ കഴിയുമെന്ന് വെബ്സൈറ്റിൽ പറയുന്നു. യുഎസിനു പുറത്താണ് ഇവരുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
കോമൾ ലാഹിരിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം വാട്സ്ആപ്പിന്റെ ഗ്ലോബൽ കസ്റ്റമർ ഓപ്പറേഷൻസ് ആൻഡ് ലോക്കലൈസേഷൻ സീനിയർ ഡയറക്ടർ പദവിയാണ് അവർ വഹിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെയാണ് ഇവരുടെ നിയമനമെന്നാണു സൂചന.
വാട്സ്ആപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയിൽ കന്പനിക്ക് 20 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്. ജൂലൈയിൽ മെസേജ് ഫോർവേഡിംഗ് നിയന്ത്രിക്കാനായി ഫോർവേഡ് ലേബൽ ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾ വാട്സ്ആപ്പ് കൊണ്ടുവന്നിരുന്നു.

No comments:
Post a Comment