ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംന്തോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 32ാം വാര്‍ഷികം സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ എരോല്‍ സിഎം ഉസ്താദ് നഗറില്‍ നടക്കും.[www.malabarflash.com]
28 വെളളിയാഴ്ച ജുമാ നിസ്‌കാരനന്തം ജമാഅത്ത് കമ്മിററി പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തും. തുടര്‍ന്ന് ഖാസി സി. എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
പി. അബ്ദുല്ല ഹാജി, പി. അബ്ദുല്‍റഹിമാന്‍ ഹാജി, പൈച്ചാര്‍ അബ്ദുല്ല ഹാജി, അഷ്‌റഫ് ബി. എ മുല്ലച്ചേരി, അബ്ദുല്ല ബദരിയ്യ, എന്‍. ബി സെലീം, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.എ അബൂബക്കര്‍, ശരീഫ് എരോല്‍, ഹുസൈന്‍ ഹിമമി സംബന്ധിക്കും.
എം. കുഞ്ഞഹമ്മദ് ഹാജി ബദരിയ്യ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ കറാമ നന്ദിയും പറയും
എം. കുഞ്ഞഹമ്മദ് ഹാജി ബദരിയ്യ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ കറാമ നന്ദിയും പറയും
രാത്രി 9 മണിക്ക് ഹാഫിള് അബ്ദുല്‍ റസ്സാഖ് അബ്‌റാറി സിഎം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും.
ശനിയാഴ്ച രാത്രി 9 മണിക്ക് വൈ.കുഞ്ഞഹമ്മദ് സഅദി, 30 ന് മുഹമ്മദ് സജ്ജാദ് അല്‍ഖാസിമി, ഒക്‌ടോബര്‍ 01 ന് അന്‍വര്‍ അലി ഹുദവി മലപ്പുറം, 2 ന് അബ്ദുല്‍ അസീസ് അഷറഫി പാണത്തൂര്‍, 3 ന് ഷമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും.
4 വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി നേതൃത്വം നല്‍കും.
No comments:
Post a Comment