ഉദുമ: ലോക ടൂറിസം മേഖലയില്‍ യാത്രയിലൂടെ ആരോഗ്യ സംരക്ഷണം എന്ന ട്രെന്‍ഡ് ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട്. അതിന്റെ പരിപോഷണം യോഗയിലൂടെ ഉത്തര മലബാര്‍ ടൂറിസത്തിന് ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ബിആര്‍ഡിസി യോഗ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു.[www.malabarflash.com]
യോഗ ചികിത്സ, യോഗ പരിശീലനം, മെഡിറ്റേഷന്‍ മുതലായവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഹോം സ്റ്റേകള്‍, ഫാം സ്റ്റേകള്‍,ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുറമെ യോഗ സംഗീതം, നൃത്തം, കലാശില്പങ്ങള്‍ മുതലായവയുടെ അവതരണത്തിനുള്ള യോഗ പെര്‍ഫോര്‍മന്‍സ് സെന്ററുകള്‍ എന്നിങ്ങനെ ഈ രംഗത്ത് സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ നിരവധിയാണ്.
യോഗ അടിസ്ഥാനമാക്കിയുള്ള ഇത്തരം ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ ആദ്യവാരം ബേക്കലില്‍ വെച്ച് നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാം. യോഗ അസോസിയേഷന്‍ ഓഫ് കേരള കാസറകോട് ജില്ലാ ഘടകത്തിന്റെ സഹകരണത്തോടു കൂടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. യോഗയില്‍ വൈദഗ്ധ്യമുള്ളവര്‍ക്കാണ് മുന്‍ഗണന. ഉത്തര മലബാറില്‍ സംരംഭം തുടങ്ങുന്നവരായിരിക്കണം.
'സ്‌മൈല്‍' പദ്ധതിയുമായി ബന്ധിപ്പിച്ചാണ് യോഗ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സംരംഭകത്വ പരിശീലനവും വിപണന സഹായക സേവനങ്ങളും നല്‍കുന്ന പരിപോഷണ പദ്ധതിയാണ് 'സ്‌മൈല്‍'. 'സ്‌മൈല്‍' പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ 36 സംരംഭങ്ങള്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
താല്‍പ്പര്യമുള്ളവര്‍ യോഗ രംഗത്തുള്ള പരിചയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സഹിതം bekaltourism.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495946361, 9447518950 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

No comments:
Post a Comment