കൊല്ലം: വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറും ജോനകപ്പുറം സ്വദേശിയുമായ സിയാദാണ് കൊല്ലപ്പെട്ടത്. കാറിലും ബൈക്കിലുമായെത്തിയ സംഘം സിയാദിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.[www.malabarflash.com]
ഓട്ടോയില്‍ വരികയായിരുന്ന സിയാദിനുനേരെ ഞായറാഴ്ച്ച അര്‍ധരാത്രിയോടെ ബീച്ചിന് സമീപംവെച്ചാണ് ആദ്യം ആക്രമണമുണ്ടായത്. കുത്തേറ്റ സിയാദ് ഓട്ടോ ഓടിച്ചു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ചിന്നക്കടയില്‍ വെച്ച് സംഘം വീണ്ടും കുത്തി. പിന്നെയും ഓട്ടോയുമായി മുന്നോട്ട് നീങ്ങിയ സിയാദിനെ ചാമക്കട മഹാറാണി മാര്‍ക്കറ്റില്‍വെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു.
അയല്‍വാസിയും വിവാഹിതയുമായ യുവതിയുമായി സിയാദ് അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സഹോദരന്‍മാരില്‍ നിന്ന് സിയാദിന് നിരന്തരം ഭീഷണി ഉയര്‍ന്നിരുന്നതായി ബന്ധുക്കളും ആരോപിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
No comments:
Post a Comment