Latest News

മാരുതി സെലേറിയോയോട് പൊരുതാന്‍ പുതിയ സാന്‍ട്രോ ; അടുത്ത മാസം വിപണിയില്‍

മാരുതി സെലേറിയോയോട് മത്സരിക്കാന്‍ ഹ്യുണ്ടായ്‌യെ ഇന്ത്യയിലെ ജനകീയ ബ്രാന്‍ഡാക്കിയ സാന്‍ട്രോ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ 23ന് സാന്‍ട്രോ വിപണിയില്‍ പുറത്തിറങ്ങും.[www.malabarflash.com]

ചെറു കാറില്‍ സെഗ്മെന്റില്‍ ഒന്നാമനാവും എന്നാണ് ഹ്യുണ്ടായുടെ വാദം. എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ഇയോണിന്റെ പിന്‍ഗാമിയായി എഎച്ച് ടു എന്ന കോഡ് നാമത്തിലാണ് കാര്‍ പുറത്തിറങ്ങുന്നത്.

ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായ ‘സാന്‍ട്രോ’യെ പോലെ ടോള്‍ ബോയ് രൂപകല്‍പ്പനാ ശൈലിയാണ് എ എച്ച് ടുവിലും കമ്പനി പിന്തുടരുക. കാറിനു കരുത്തേകുന്നതും ‘സാന്‍ട്രോ സിങ്ങി’ലെ 1.1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്റെ പരിഷ്‌കരിച്ച പതിപ്പാവും. എന്‍ജിന്‍ പരമാവധി 65 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിച്ചിക്കും. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതമെത്തുന്ന ആദ്യ ഹ്യുണ്ടായ് മോഡല്‍ ആണ് പുതിയ ഹാച്ച്ബാക്ക്. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് കാറില്‍ നല്‍കിയിരിക്കുന്നത്.

സാധാരണ ഹ്യുണ്ടേയ് കാറുകളിലെ പോലെ ഉയര്‍ന്ന ഗുണനിലവാരമുള്ള സാധനസാമഗ്രികള്‍ ഉപയോഗിച്ച് മികച്ചരീതിയില്‍ രൂപകല്‍പ്പന ചെയ്ത അകത്തളവും ‘എ എച്ച് ടു’വില്‍ പ്രതീക്ഷിക്കാം. ഡാഷില്‍ ഘടിപ്പിച്ച ഗീയര്‍ ലീവറോടെ എത്തുന്ന കാറിന്റെ മുന്തിയ വകഭേദങ്ങളില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ഇടംപിടിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.