കാസർകോട്: അഭിപ്രായ പ്രകടനത്തിനും വിദ്യാഭ്യാസ സ്വാതന്ത്രിനും നേരെ രാജ്യത്തെങ്ങും നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് കേരള കേന്ദ്ര സർവകലാശാല അധികൃതരുടെ നടപടികളുമെന്ന‌് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.[www.malabarflash.com]
ഫേസ്‌ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് വകുപ്പ് തലവന്റെ ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ട ഡോ. പ്രസാദ് പന്ന്യന് അയച്ച ഇ ‐മെയിൽ സന്ദേശത്തിലാണ് കാരാട്ട് ഇക്കാര്യം പറഞ്ഞത്.
ഫേസ്‌ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് വകുപ്പ് തലവന്റെ ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ട ഡോ. പ്രസാദ് പന്ന്യന് അയച്ച ഇ ‐മെയിൽ സന്ദേശത്തിലാണ് കാരാട്ട് ഇക്കാര്യം പറഞ്ഞത്.
പ്രസാദ് പന്ന്യനെതിരായ അച്ചടക്ക നടപടിയിൽ പ്രതിഷേധിക്കുന്നതായി കാരാട്ട് പറഞ്ഞു. സർവകലാശാലയുടെ തെറ്റായ നടപടിക്കെതിരെ പ്രതികരിച്ചതിനുള്ള പ്രതികാരനടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത ആക്രമണമാണ് നടക്കുന്നത്. പ്രത്യേകിച്ച് കേന്ദ്ര സർവകലാശാലകളിൽ. അധ്യാപക ‐ വിദ്യാർഥി പ്രസ്ഥാനങ്ങൾ ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. അതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കാരാട്ട് പറഞ്ഞു.
ഗവേഷക വിദ്യാർഥിയും ദളിത് പ്രവർത്തകനുമായ ജി നാഗരാജുവിനെതിരെ നിസ്സാര കാരണം പറഞ്ഞ് പോലീസിൽ പരാതി കൊടുക്കുകയും ജയിലിലടപ്പിക്കുകയുംചെയ്‌ത സർവകലാശാല അധികൃതരുടെ നടപടി തിരുത്തണമെന്ന‌് ആശ്യപ്പെട്ടാണ് ഇംഗ്ലീഷ് വിഭാഗം തലവനായ ഡോ. പ്രസാദ് പന്ന്യൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതാണ് അധികൃതരെ പ്രകോപിപ്പിച്ചത്.
വകുപ്പുതലവന്റെ ചുമതലയിൽനിന്ന് സസ്‌പെൻഡ് ചെയ്‌താണ് സർവകലാശാല അധികൃതർ ഇതിനോട് പ്രതികരിച്ചത്. മാത്രമല്ല, അധ്യാപകർ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന സർക്കുലറുമിറക്കി.
ദളിത്‌വിരുദ്ധ സമീപനത്തിനെതിരെ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും പട്ടികജാതി ക്ഷേമസമിതിയും സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment